ഭോപാല്
ശാസ്ത്ര തത്വങ്ങളുടെയും ആധുനിക കണ്ടുപിടിത്തങ്ങളുടെയും അടിസ്ഥാനം വേദങ്ങളാണെന്നും അവ പിന്നീട് പാശ്ചാത്യരുടേതെന്ന രീതിയില് അവതരിപ്പിക്കുകയായിരുന്നെന്നും ഐഎസ്ആര്ഒ ചെയര്മാന് എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനില് സംസ്കൃത വേദ സര്വകലാശാലയിലെ ബിരുദദാന ചടങ്ങിലാണ് വിവാദ പ്രസ്താവന.
ബീജഗണിതം, വര്ഗമൂലങ്ങള്, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവ ആദ്യം വേദങ്ങളിലാണ് കണ്ടത്. പിന്നീട് അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ച് പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലായി സ്ഥാപിക്കപ്പെട്ടതാണ്. റോക്കറ്റ് ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് സൗരയൂഥം, സമയപരിധി തുടങ്ങിയവയെ കുറിച്ചുള്ള സംസ്കൃത പുസ്തകങ്ങൾ തന്നെ ആകർഷിച്ചതായും ഐഎസ്ആര്ഒ ചെയര്മാന് പറഞ്ഞു.