ന്യൂഡൽഹി> നോട്ടുനിരോധനത്തിനുശേഷം പുതിയ നോട്ട് അച്ചടിക്കാൻ ഒരു വർഷത്തിനുള്ളിൽ ചെലവിട്ടത് 21,000 കോടി രൂപ. പുതിയ നോട്ടുകളുടെ വലിപ്പവ്യത്യാസം കാരണം എടിഎം അറകൾ പുനഃക്രമീകരിക്കാനും ബാങ്കുകൾക്ക് വൻതോതിൽ പണം ചെലവിടേണ്ടിവന്നു. ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ വേറെ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറ്റിയെടുക്കാൻ ജനങ്ങൾ ബാങ്കുകളിലേയ്ക്ക് പ്രവഹിച്ചു. ശാഖകൾക്ക് മുന്നിൽ ഉറക്കമിളച്ച് വരിനിന്നവരിൽ ഒട്ടേറെപേർ കുഴഞ്ഞുവീണ് മരിച്ചു.
കാർഷിക വിളകളുടെ വില ഗണ്യമായി ഇടിഞ്ഞു. സമ്പദ്ഘടന തകർച്ചയിലായി. ആഭ്യന്തര മൊത്ത ഉൽപ്പാദന വളർച്ചനിരക്ക് ഇടിഞ്ഞു. 15,44,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് നിരോധിച്ചത്. 16,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചെത്താത്തത്.