Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജസ്‌റ്റിസ്‌ കെ എം ജോസഫിന്‌ യാത്രയയപ്പ്‌; ബാല്യകാല സൗഹൃദം പങ്കിട്ട്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌

by News Desk
May 20, 2023
in INDIA
0
ജസ്‌റ്റിസ്‌-കെ-എം-ജോസഫിന്‌-യാത്രയയപ്പ്‌;-ബാല്യകാല-സൗഹൃദം-പങ്കിട്ട്‌-സുപ്രീംകോടതി-ചീഫ്‌ജസ്‌റ്റിസ്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ജസ്റ്റിസ് കെ എം ജോസഫിന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹവുമായുള്ള ബാല്യകാലസൗഹൃദം ഓർമ്മിച്ച് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

‘ജസ്റ്റിസ് ജോസഫ് എന്റെ ബാല്യകാല സുഹൃത്തായിരുന്നു. 51 വർഷമായി എനിക്ക് അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്. ഞാൻ 1972 ആഗസ്തിൽ ഡൽഹിയിലേക്ക് താമസം മാറ്റിയപ്പോൾ ആദ്യം പരിചയപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. തുഗ്ലക്ക് റോഡിലെ 13ാം നമ്പർ വീട്ടിൽ ഞാനും 11ാം നമ്പർ വീട്ടിൽ ജോസഫും താമസിച്ചിരുന്നു. ഞങ്ങൾ ടീമുകളുണ്ടാക്കി ഫുട്ബോൾ കളിക്കുമായിരുന്നു. ഇന്ത്യാഗെയ്റ്റ് പരിസരത്ത് പോലും ഞങ്ങൾ കളിച്ചിട്ടുണ്ട്. കളി അതിരുവിടുമ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ വടിയുമായി പിന്നാലെ വരും.

ജസ്റ്റിസ് ജോസഫിന്റെ പിതാവ് ജസ്റ്റിസ് കെ കെ മാത്യു ഞങ്ങളുടെ മാതൃകാപുരുഷനായിരുന്നു. അദ്ദേഹം നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിൽ അല്ലാതെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വിധിന്യായങ്ങൾ തയ്യാറാക്കുന്നതും അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതും കണ്ടാണ് ഞങ്ങൾ വളർന്നത്. ജസ്റ്റിസ് ജോസഫിന്റെ അമ്മയും വളരെ സ്നേഹത്തോടെയും ഇഷ്ടത്തോടെയുമാണ് ഇടപെട്ടിരുന്നത്. വ്യത്യസ്തവും രുചികരവുമായ കേരളാഭക്ഷണം എന്നെ പരിചയപ്പെടുത്തിയത് അവരാണ്. ജസ്റ്റിസ് ജോസഫിന്റെ എളിമ എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്. ന്യായാധിപനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ വളരെ ഗൗരവത്തോടെ നിർവഹിച്ച ആളാണ് അദ്ദേഹം.

കോവിഡ് കാലത്ത് ഞങ്ങൾ ഒരു ബെഞ്ചിൽ സഹകരിച്ചിരുന്ന അവസരത്തിൽ എന്റെ ചിന്തകൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിന്തകൾ എനിക്കും വളരെ എളുപ്പത്തിൽ പിടിക്കിട്ടിയിരുന്നു. അതുകൊണ്ട്, തന്നെ ഞങ്ങൾക്കിടയിൽ ഫോൺവിളികളും വളരെ കുറവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പേരക്കുട്ടികൾക്കൊപ്പം കേരളത്തിലാണ് ധാരാളം സമയം ചെലവഴിക്കാറുള്ളത്’–- സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ചീഫ്ജസ്റ്റിസ് പറഞ്ഞു.

ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ വി ചന്ദ്രചൂഡ് സുപ്രീംകോടതി ജഡ്ജിയും പിന്നീട് ചീഫ്ജസ്റ്റിസുമായിരുന്നു. ആ കാലയളവിൽ ജസ്റ്റിസ് ജോസഫിന്റെ പിതാവ് ജസ്റ്റിസ് കെ കെ മാത്യുവും സുപ്രീംകോടതി ജഡ്ജിയായിരുന്നു. അക്കാലയളവിലെ സൗഹൃദത്തിന്റെ ഹൃദ്യമായ ഓർമ്മകളാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പങ്കിട്ടത്.

മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ന്യായാധിപൻ

മതനിരപേക്ഷത ഉൾപ്പടെയുള്ള ഭരണഘടനാമൂല്യങ്ങൾക്കായി ശക്തമായി നിലയുറപ്പിച്ച മലയാളിയായ ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതിയുടെ പടിയിറങ്ങി. ജൂൺ 16നാണ് വിരമിക്കൽ തിയതിയെങ്കിലും അപ്പോൾ വേനലവധിയാകുമെന്നതിനാൽ വെള്ളിയാഴ്ച്ച സുപ്രീംകോടതിയിൽ അദ്ദേഹത്തിന്റെ അവസാനപ്രവൃത്തിദിനമായിരുന്നു. 2016ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജോസഫ് അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മോദിസർക്കാരിന്റെ നടപടി റദ്ദാക്കിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ചു. പ്രതികാരനടപടിയായി ജസ്റ്റിസ് ജോസഫിന്റെ സുപ്രീംകോടതി പ്രവേശനം കേന്ദ്രസർക്കാർ പരമാവധി വൈകിപ്പിച്ചു.

2018 ജനുവരി 11നാണ് ജസ്റ്റിസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താമെന്ന് കൊളീജിയം ആദ്യം ശുപാർശ ചെയ്തത്. മാസങ്ങളോളം ആ ശുപാർശയിൽ കേന്ദ്രസർക്കാർ അടയിരുന്നു. 2018 ജൂലൈയിൽ ജസ്റ്റിസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. ഒടുവിൽ, 2018 ആഗസ്ത് ഏഴിനാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. സുപ്രീംകോടതിയിൽ എത്തിയ ശേഷവും ജസ്റ്റിസ് ജോസഫ് തന്റെ നിലപാടുകളിൽ സധൈര്യം ഉറച്ചുനിന്നു. സുപ്രീംകോടതി ജഡ്ജിയായിരുന്ന പിതാവ് കെ കെ മാത്യുവിൽ നിന്നും പകർന്നുകിട്ടിയ ധർമബോധവും ആർജവവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.

തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്നും എടുത്തുമാറ്റിയ ജസ്റ്റിസ് ജോസഫിന്റെ വിധിന്യായത്തോട് ജനാധിപത്യം എന്നും കടപ്പെട്ടിരിക്കും. വിദ്വേഷപ്രസംഗത്തിന് എതിരെ നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങളോട് അദ്ദേഹം നിരന്തരം കലഹിച്ചു. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേവിട്ട നടപടിക്ക് എതിരായ അദ്ദേഹത്തിന്റെ രൂക്ഷവിമർശനങ്ങൾ പ്രകമ്പനം സൃഷ്ടിച്ചു. ജസ്റ്റിസ് കെ എം ജോസഫ് തന്റെ കളികൂട്ടുകാരൻ കൂടിയായിരുന്നെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞു.

1972 ആഗസ്തിൽ താൻ ഡൽഹിയിലേക്ക് വന്നപ്പോൾ ആദ്യം പരിചയപ്പെട്ടത് ജസ്റ്റിസ് ജോസഫിനെയായിരുന്നെന്നും അദ്ദേഹം ഓർമ്മിച്ചു. ജസ്റ്റിസ് ജോസഫിന് പുറമേ ജസ്റ്റിസുമാരായ അജയ്റസ്തോഗി, വി രാമസുബ്രഹ്മണ്യൻ എന്നിവർക്കും സുപ്രീംകോടതി യാത്രയയപ്പ് നൽകി. ഇവരും ജൂണിലാണ് വിരമിക്കുന്നത്.

Previous Post

കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്; 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യം

Next Post

ജനകീയ സർക്കാർ മൂന്നാം വർഷത്തിലേക്ക്; പ്രൊഫൈൽ പിക്‌ച്ചർ ക്യാമ്പയിന് തുടക്കം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ജനകീയ-സർക്കാർ-മൂന്നാം-വർഷത്തിലേക്ക്;-പ്രൊഫൈൽ-പിക്‌ച്ചർ-ക്യാമ്പയിന്-തുടക്കം

ജനകീയ സർക്കാർ മൂന്നാം വർഷത്തിലേക്ക്; പ്രൊഫൈൽ പിക്‌ച്ചർ ക്യാമ്പയിന് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.