ബംഗളൂരു
പണമൊഴുക്കിയാണ് ഹുബ്ബള്ളി ധർവാർഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്ന് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു. തന്നെ പരാജയപ്പെടുത്തുന്നതിൽമാത്രം ശ്രദ്ധിച്ചതോടെ ബിജെപിക്ക് സംസ്ഥാന ഭരണം നഷ്ടപ്പെട്ടു. ബിജെപിയുടെ മഹേഷ് തെങ്കിനക്കെ മുപ്പത്തിനാലായിരത്തിലധികം വോട്ടിനാണ് ഷെട്ടാറിനെ പരാജയപ്പെടുത്തിയത്. ബിജെപി വിട്ട് താൻ കോൺഗ്രസിലേക്ക് ചേക്കേറിയതോടെ ലിംഗായത്ത് പിന്തുണയോടെ 20–-25 സീറ്റുകൾ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞെന്നും ഷെട്ടാർ അവകാശപ്പെട്ടു.
വോട്ടർമാർക്ക് ബിജെപി സ്ഥാനാർഥി വ്യാപകമായി പണം വിതരണം ചെയ്തെന്ന് ഷെട്ടാർ ആരോപിച്ചു.