കോഴിക്കോട് > കൂരാച്ചുണ്ട് നമ്പികുളത്തിലെ മത്തന്കൊല്ലി വ്യൂ പോയിന്റില് യുവാവിനെ കൊക്കയില് വീണ് മരിച്ച നിലയില് കണ്ടെത്തി.ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതില് ഭാസ്കരന്റെ മകന് രാഹുലാണ്(32) മരിച്ചത്.
കൂരാച്ചുണ്ട് പൊലീസും ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഫോട്ടോഗ്രാഫറും സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കള് പറഞ്ഞു.
അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റമോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് അയച്ചു.















