ജയ്പൂര് > ഐപിഎല് പ്ലേ ഓഫില് കടക്കാമെന്നുള്ള രാജസ്ഥാന് റോയല്സിന്റെ മോഹങ്ങള്ക്ക് കനത്ത തിരിച്ചടി. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റണ്സിന്റെ ദയനീയ തോല്വി ഏറ്റുവാങ്ങിയതോടെയാണ് പ്ലേ ഓഫ് സാധ്യത മങ്ങിയത്. ജയ്പൂര്, സവായ് മാന്സിംഗ് സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്സിബി 172 റണ്സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.
ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന് മാക്സ്വെല് (54) എന്നിവരാണ് ആര്സിബി നിരയില് തിളങ്ങിയത്. മറുപടി ബാറ്റിംഗില് രാജസ്ഥാന് 10.3 ഓവറില് 59ന് എല്ലാവരും പുറത്തായി. 35 റണ്സെടുത്ത ഷിംറോണ് ഹെറ്റ്മെയറാണ് ടോപ് സ്കോറര്. വെയ്ന് പാര്നെല് മൂന്നും മൈക്കല് ബ്രേസ്വെല് രണ്ടും വിക്കറ്റ് വീഴ്ത്തി.















