ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം. വോട്ടെണ്ണല് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭരണം ഉറപ്പിച്ച കോൺഗ്രസ് 136 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 64 സീറ്റുകളിലും ജെ ഡി എസ് 20 സീറ്റുകളിലും മുന്നേറുന്നു.
43 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോൺഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36 ശതമാനം വോട്ടുകൾ ബിജെപിക്ക് ലഭിച്ചു.















