ന്യൂഡൽഹി> ബിജെപിക്കെതിരെ ശക്തമായ വിധി എഴുതിയ കർണാടക ജനതയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിനന്ദിച്ചു. അങ്ങേയറ്റത്തെ ദുർഭരണവും അഴിമതിയുമാണ് ബിജെപിയുടെ പരാജയത്തിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകിയ പ്രചാരണത്തിൽ ഉയർത്തിയ തീവ്രമായ വർഗീയ അജണ്ടയെ ജനങ്ങൾ തള്ളിയെന്ന് ഫലം വ്യക്തമാക്കുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ വൻവിജയത്തിലേയ്ക്ക് നയിച്ചുവെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.















