ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്റേതാണ് നടപടി.
എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് കോടതി തള്ളിയിരുന്നു. മദ്യനയക്കേസിൽ ഫെബ്രുവരി 26 നാണ് സിബി ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്.