കോഴിക്കോട്> സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസിലെ ചില നേതാക്കളും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സർക്കാരിനെതിരെ ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങൾ ഇതിന്റെ ഭാഗമാണ്. സർക്കാർ എന്ത് പദ്ധതികൊണ്ടുവന്നാലും എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സർക്കാരിനെതിരെ ഇവർ ഒന്നിച്ച് പണിയെടുക്കുകയാണ്. തുടർപ്രതിപക്ഷമായ ശേഷം കോൺഗ്രസിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്. നാവുകൊണ്ട് വീശുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് കോൺഗ്രസ് മനസിലാക്കണം.
ബിജെപിയാണ് മുഖ്യശത്രു എന്ന് പറയുമ്പോഴും അത് പ്രാവർത്തികമാകുന്നില്ല. താഴെത്തട്ടിൽ ഉൾപ്പെടെ ബിജെപിക്കെതിരെ കോൺഗ്രസ് ഒരു പ്രവർത്തനവും നടത്തുന്നില്ല. ബിജെപിയുടെ തീരുമാനം നടപ്പിലാക്കാൻ കോൺഗ്രസിലെ ചിലർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വാർത്താലേഖകരോട് പറഞ്ഞു.