മലപ്പുറം> താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ധനസഹായത്തിനായി മാറ്റിവെക്കും.
നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും നൽകും. അണിയ പ്രവർത്തകർ ഇന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി 11 ലക്ഷം രൂപയുടെ ധനസഹായം കളക്ടർക്ക് നേരിട്ട് കൈമാറി.
ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്.