ചെന്നൈ> മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ തമിഴ്നാട് സർക്കാർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഡിഎംകെ ഫയൽസിന്റെ പേരിലാണ് നടപടി. ചെന്നൈ മെട്രോ കരാർ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എം കെ സ്റ്റാലിൻ 200 കോടി രൂപ കോഴ വാങ്ങിയെന്നും മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടർമാരാണെന്നുമായിരുന്നു അണ്ണാമലൈയുടെ ആരോപണം.
‘‘അണ്ണാമലൈയെ ശിക്ഷിക്കുകയാണ് വേണ്ടത്. രാഹുൽ ഗാന്ധി പറഞ്ഞത് ഒന്നുമല്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തെ അയോഗ്യനാക്കി. അവർക്ക് അത് ചെയ്യാമെങ്കിൽ അണ്ണാമലൈയെ ശിക്ഷിക്കാൻ തക്കതായ കാരണങ്ങളുണ്ട്’’- ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചു.