Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തീക്ഷ്‌‌ണപോരാട്ടങ്ങളുടെ അമ്മ: ഗൗരിയമ്മയുടെ ഓർമയ്‌ക്കു രണ്ടുവയസ്‌

by News Desk
May 11, 2023
in KERALA
0
തീക്ഷ്‌‌ണപോരാട്ടങ്ങളുടെ-അമ്മ:-ഗൗരിയമ്മയുടെ-ഓർമയ്‌ക്കു-രണ്ടുവയസ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ> കളത്തിൽപറമ്പിൽ കെ എ രാമന്റെയും പാർവതിയമ്മയുടെയും മകൾ കെ ആർ ഗൗരി, ജനകോടികളുടെ ഗൗരിയമ്മ. തൊഴിലാളിവർഗത്തിനൊപ്പം നിന്ന് കേരളത്തെ പുതുക്കിപ്പണിത ഗൗരിയമ്മയെക്കാൾ മലയാളിയെ സ്വാധീനിച്ച മറ്റൊരു വനിതയില്ല. ജീവിതം തന്നെ ഇതിഹാസമാക്കിയ ഗൗരിയമ്മയുടെ വേർപാടിന് വ്യാഴാഴ്ച രണ്ടുവർഷം തികയുന്നു.

സമ്പന്നതയിൽ ജനിച്ചിട്ടും അനീതികൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പോരാട്ടത്തിന്റെ പന്ഥാവ് വെട്ടിത്തുറന്ന് പാവങ്ങളുടെ പക്ഷം ചേരുകയുമായിരുന്നു ഗൗരിയമ്മ. അയിത്തവും ജന്മിവാഴ്ചയും നിലനിന്ന ആലപ്പുഴയിൽ കയർ ഫാക്ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും ഇടയിലേക്ക് വഴികാട്ടിയായി അവർ ഇറങ്ങിവന്നു. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയിൽനിന്നു പാർട്ടി അംഗത്വം സ്വീകരിച്ച്, പാർട്ടിയിലെ ആദ്യപഥികർക്കൊപ്പം പ്രവർത്തിച്ച ഗൗരിയമ്മ ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്ചയ്ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു. ഐക്യകേരള രൂപീകരണത്തിനു മുമ്പും പിമ്പും സമരവേദികളിലും തടവറകളിലും അവർ ഏറ്റുവാങ്ങിയ കിരാതമർദനങ്ങൾ വിവരണാതീതം.

1919 ജൂലൈ 14 നായിരുന്നു ഗൗരിയമ്മയുടെ ജനനം. ആദ്യ തെരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. പരാജയപ്പെട്ടെങ്കിലും പിന്നീട് പലതവണ വിജയിച്ചു. 1957ൽ ഇ എം എസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായ ഗൗരിയമ്മയ്ക്കായിരുന്നു കാർഷികബന്ധ നിയമം അവതരിപ്പിക്കാനുള്ള നിയോഗം. 1987ലെ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത് അഴിമതിനിരോധന നിയമവും വനിതാ കമീഷൻ നിയമവും അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. 50 വർഷം നിയമസഭാംഗമായി. ആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയിൽ കഴിവുതെളിയിച്ചു.1964ൽ കമ്യൂണിസ്റ്റ് പാർടി പുന:സംഘടിപ്പിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു. ഭർത്താവും കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസ് സിപിഐയിലും. വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ അതിസാഹസികതയെയും ചെറുത്തുതോൽപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഗൗരിയമ്മ ഇടക്കാലത്ത് പാർടിയിൽനിന്ന് അകന്നു.

അവസാനകാലത്ത് പാർട്ടിക്കൊപ്പമായിരുന്നു ഗൗരിയമ്മയുടെ മനസ്സ്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമടക്കം സിപിഐ എമ്മിലെ നേതാക്കളുമായെല്ലാം തികഞ്ഞ സൗഹൃദവും. 2016ൽ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് ഗൗരിയമ്മയെ പിണറായി സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പിറന്നാളാണെന്നു മനസ്സിലാക്കിയ ഗൗരിയമ്മ കേക്ക് മുറിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നിർഭാഗ്യവശാലാണ്, ഒരു ഘട്ടത്തിൽ കെ ആർ ഗൗരിയമ്മയ്ക്ക് പാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടി വന്നതെന്നും അത് അവരെ സ്നേഹിച്ചവരെ ഏറെ വേദനിപ്പിച്ചെന്നും പ്രഥമ കെ ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കു സമ്മാനിക്കവെ മുഖ്യമന്ത്രി കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നു.

സിപിഐ എമ്മിലേക്കു തിരികെ വരണമെന്ന അന്ത്യാഭിലാഷം സഫലമാകാതെയാണ് കെ ആർ ഗൗരിയമ്മ 2021 മെയ് 11ന് വിടപറഞ്ഞത്. 2015 ആഗസ്ത് 19ന് പി കൃഷ്ണപിള്ളദിനത്തിൽ പാർട്ടിയിലേക്കു തിരിച്ചുവരാൻ അവർ തീരുമാനമെടുത്തതാണ്. എന്നാൽ ഗൗരിയമ്മയുടെ പാർട്ടിയിൽ ഉടലെടുത്ത ചില തർക്കങ്ങൾ ആ നിർണായകമായ സംഭവത്തിന് വിലങ്ങുതടിയായി. എങ്കിലും തന്റെ മൃതദേഹം പി കൃഷ്ണപിള്ളയും പുന്നപ്ര- വയലാർ സമരസേനാനികളും ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യവിശ്രമം കൊളളുന്ന വലിയചുടുകാട്ടിൽ സംസ്കരിക്കണമെന്നും ചെങ്കൊടി പുതപ്പിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയോട് ഗൗരിയമ്മ പറഞ്ഞിരുന്നു. എരിഞ്ഞടങ്ങുന്നതായിരുന്നില്ല ഒരു നൂറ്റാണ്ടുനീണ്ട ആ സമരതീക്ഷ്ണജീവിതം. കേരളത്തിന്റെ മനസ്സിൽ ജ്വലിക്കുന്ന ഓർമകളായി, അധ്വാനിക്കുന്നവർക്ക് കരുത്തായി, പൊരുതുന്ന സ്ത്രീത്വത്തിന് മാതൃകയായി ഗൗരിയമ്മയുണ്ട്.

Previous Post

ചേർത്തുപിടിച്ച്‌ മുഖ്യമന്ത്രി; അവർ അറിഞ്ഞില്ല, മകൾ മടങ്ങിയെന്ന്‌

Next Post

വന്ദേഭാരതും മോദിയുടെ മറ്റൊരു തട്ടിപ്പ്‌: പ്രഖ്യാപിച്ചത്‌ 400, ഓടുന്നത്‌ 18

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വന്ദേഭാരതും-മോദിയുടെ-മറ്റൊരു-തട്ടിപ്പ്‌:-പ്രഖ്യാപിച്ചത്‌-400,-ഓടുന്നത്‌-18

വന്ദേഭാരതും മോദിയുടെ മറ്റൊരു തട്ടിപ്പ്‌: പ്രഖ്യാപിച്ചത്‌ 400, ഓടുന്നത്‌ 18

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.