തിരുവനന്തപുരം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട സംഭവം നടുക്കമുണ്ടാക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആക്രമണം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള പരിക്കേറ്റ മുഴുവൻപേർക്കും എല്ലാ ചികിത്സയും ഉറപ്പാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.