ന്യൂഡൽഹി
പ്രഖ്യാപിച്ച് സമരമുഖത്തുള്ള എല്ലാ ബഹുജന സംഘടനകളെയും കൂട്ടിയോജിപ്പിച്ച് വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. ഡൽഹി ജന്തർമന്തറിലെ സമരവേദിയിലെത്തിയ നേതാക്കൾ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ എല്ലാ മേഖലയിലും പ്രക്ഷോഭമുയർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. വ്യാഴാഴ്ച ഹരിയാനയിൽനിന്നുള്ള ട്രേഡ് യൂണിയൻ പ്രതിനിധികൾ സമരവേദിയിൽ എത്തും.
ബ്രിജ്ഭൂഷന്റെ മൊഴിപോലും എടുക്കാൻ തയ്യാറാകാത്ത കേന്ദ്രം, സമരത്തെ നിസാരവൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ ആർ സിന്ധു പറഞ്ഞു. പ്രതിരോധിച്ചില്ലെങ്കിൽ എല്ലാ നിയമങ്ങളെയും അവർ നോക്കുകുത്തിയാക്കുമെന്നും സിന്ധു ചൂണ്ടിക്കാട്ടി. എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, ഐഎൻടിയുസി നേതാവ് അശോക് സിങ്, എഐയുടിയുസി നേതാവ് സന്തോഷ് രാജ്, ടിയുസിസി നേതാവ് രാജേന്ദർ, സേവ നേതാവ് ലത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.