പെരുമ്പാവൂർ> മലദ്വാരത്തിലൂടെ കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെത്തുടർന്ന് അതിഥിത്തൊഴിലാളി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. അസം ലാഖിംപുർ ബന്ദവോഗോൺ സിദ്ധാർഥ് ചമുയ (33)യാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. അസം ലാഖിംപുർ സ്വദേശി മിന്റുവാണ് (36) മരിച്ചത്.
മലമുറി മറിയം പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും. തിങ്കൾ രാവിലെയാണ് സംഭവം. മിന്റു കുഴഞ്ഞുവീണെന്നുപറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. അൽപ്പസമയത്തിനകം ഇയാള്‍ മരിച്ചു. അസ്വാഭാവികതതോന്നി പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷകസംഘത്തിലെ ഇൻസ്പെക്ടർ എം കെ സജീവ്, എസ്ഐമാരായ ടി ബി ബിബിൻ, അബ്ദുൾ ജലീൽ, വി എം അലി, എസ്സിപിഒ അനീഷ് കുര്യാക്കോസ്, സിപിഒ ബിന്ദു എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.