കുമളി> ആവാസമേഖലയായിരുന്ന ചിന്നക്കനാലിന് സമാനമായ തേയിലത്തോട്ടവും വിശാലമായ വനമേഖലയും ആവശ്യത്തിന് തീറ്റയും വെള്ളവും സാധ്യമായതോടെ മേഘമല കാടുമായി അരിക്കൊമ്പൻ വേഗത്തിൽ ഇണങ്ങി. തമിഴ്നാട് മേഘമല കടുവാ സങ്കേതത്തിലെ വനമേഖലയിലാണ് അരിക്കൊമ്പൻ.
കൂടല്ലൂർ, കമ്പം (കിഴക്ക്), ചിന്നമന്നൂർ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ച് ആനയുടെ നീക്കം രാവും പകലും നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതായി ചില മാധ്യമങ്ങൾ കെട്ടുകഥകൾ പ്രചരിപ്പിച്ചത് ആളുകൾക്കിടയിൽ പരിഭ്രാന്തിപരത്തിയിരുന്നു. എന്നാൽ, തേനി ജില്ലാ അധികൃതരും പൊലീസും തേനി മേഖലയിലെ വനംവകുപ്പ് അധികാരികളും ഇത് നിഷേധിച്ചു.