ലണ്ടൻ> ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്ന് കളിയിൽ പിറന്നത് 21 ഗോൾ. പ്രമുഖ ടീമുകളുടെ മത്സരങ്ങൾ അല്ലാതിരുന്നിട്ടും ഗോളടിയിൽ കുറവുണ്ടായില്ല.ബ്രൈറ്റന്റെ തോൽവിയായിരുന്നു ഇതിൽ പ്രധാനം. ബ്രൈറ്റണെ 5–-1ന് എവർട്ടൺ തകർത്തു. ഫുൾഹാം ലെസ്റ്റർ സിറ്റിയെ കീഴടക്കിയത് 5–-3ന്. നോട്ടിങ്ഹാം ഫോറസ്റ്റ് 4–-3ന് സതാംപ്ടണെ കീഴടക്കി.
ബ്രൈറ്റന്റെ യൂറോപ യോഗ്യതാ പ്രതീക്ഷകളെ തകർത്താണ് എവർട്ടൺ കൂറ്റൻ ജയം സ്വന്തമാക്കിയത്. 55 പോയിന്റുമായി ബ്രൈറ്റൺ ഏഴാമതാണ്. എവർട്ടൺ പതിനേഴാംസ്ഥാനത്തും മൂന്ന് കളി ശേഷിക്കെ എവർട്ടൺ താൽക്കിലകമായി തരംതാഴ്ത്തൽ മേഖലയിൽനിന്ന് രക്ഷപ്പെട്ടു. ലെസ്റ്റർ,ലീഡ്സ്, സതാംപ്ടൺ ടീമുകളാണ് തരംതാഴ്ത്തൽ മേഖലയിലുള്ളത്.