തിരുവനന്തപുരം> വിവിധ കമ്മിറ്റികളിലേക്ക് മത്സരിക്കുന്നവർക്ക് 15 മുതൽ പത്രിക നൽകാമെന്നാണ് അറിയിപ്പ്. കെഎസ്യു, മഹിളാ കോൺഗ്രസ് പുനഃസംഘടന കോൺഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായി നിൽക്കുന്നതിനിടെയാണ് പ്രഖ്യാപനം.
കെ സുധാകരൻ അനുകൂലികളെ യൂത്ത് കോൺഗ്രസിലും കുത്തിനിറയ്ക്കാൻ ശ്രമം തുടങ്ങിയതോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. സമവായം നടക്കില്ലെന്ന് വ്യക്തമായതോടെയാണ് അഖിലേന്ത്യാ നേതൃത്വം ഇടപെട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള നേതാക്കൾക്കും തിരിച്ചടിയായി.
അതേസമയം, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ജില്ലയായ പാലക്കാട്ടെ വിഭാഗീയതയും കൂട്ടരാജിയും പരിശോധിക്കാൻ അന്വേഷണ കമീഷനെ നിയോഗിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, പ്രേംരാജ് എന്നിവർക്കാണ് ചുമതല. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന് എട്ട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് നിരവധി പ്രവർത്തകർ രാജി നൽകി.