ലണ്ടൻ > ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പൊലീസ്. രാജഭരണവിരുദ്ധരുടെ കൂട്ടായ്മയായ റിപ്പബ്ലിക്കിന്റെ നേതാവായ ഗ്രഹാം സ്മിത്ത് ഉൾപ്പെടെയുള്ള ആറുപേരെ അറസ്റ്റുചെയ്ത സംഭവത്തിലാണ് പൊലീസ് ഖേദം പ്രകടിപ്പിച്ചത്.
തുടർനടപടികളൊന്നും ഉണ്ടാവില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി ആകെ 64 ആളുകളെ അറസ്റ്റുചെയ്തിരുന്നു. കിരീടധാരണത്തിനും ചാൾസിനും പകരം തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് റിപ്പബ്ലിക്ക് കൂട്ടായ്മ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, അറസ്റ്റിനെ കുറിച്ച് ബക്കിങ്ഹാം കൊട്ടാരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.