ദമാം > കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന്റെ സൗദി കിഴക്കൻ പ്രവിശ്യ സന്ദർശനോത്തോടനുബന്ധിച്ച് സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദമാം ഷെറാട്ടൺ ഹോട്ടലിൽവച്ച് നടന്ന യോഗത്തിൽ നവോദയയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി റഹിം മടത്തറ, മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി രൺജിത് വടകര, കേന്ദ്രകുടുംബ വേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, കേന്ദ്രകുടുംബ വേദി പ്രസിഡന്റും ലോക കേരള സഭാംഗവുമായ നന്ദിനി മോഹൻ, സാമൂഹ്യക്ഷേമ കൺവീനർ ഉണ്ണി ജുബൈൽ എന്നിവർ പങ്കെടുത്തു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി നവോദയ തയ്യാറാക്കിയ മെമ്മോറാണ്ടം ജനറൽ സെക്രട്ടറി റഹിം മടത്തറ കൈമാറി.
നവോദയ സമർപ്പിച്ച ആവശ്യങ്ങൾ
ഇന്ത്യയും സൗദിയും തമ്മിലുള്ള തൊഴിൽ കരാർ കാലോചിതമായി പുതുക്കുക, എംബസി തൊഴിൽ പ്രശ്നങ്ങളിൽ രണ്ടാം കക്ഷിയായി എംബസി ഇടപെടുക, വളണ്ടിയർമാരായി വിവിധ പ്രദേശങ്ങളിലെ സാമൂഹ്യപ്രവർത്തർക്ക് മിനിമം ഒരു വർഷത്തെ തിരിച്ചറിയൽ കാർഡ് നല്കുക, കൃത്യമായ തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളിയെ അയ്ക്കാതിരിക്കാനുള്ള നടപടി വിദേശകാര്യ മന്ത്രാലയം ത്വരിതപ്പെടുത്തുക, തൊഴിലാളിക്ക് ഇന്ത്യഗവൺമെന്റ് ഇൻഷുറൻസ് പരിരക്ഷയും പെൻഷനും ഉറപ്പ് വരുത്തുക, പ്രവാസികളുടെ മക്കൾക്ക് കേന്ദ്രസർവ്വകലാശാലകളിൽ സംവരണ സീറ്റ് നല്കുക, സൗദി- ഇന്ത്യ സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന തരത്തിൽ എംബസ്സി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ ഇന്ത്യൻ സമൂഹത്തിന് പ്രാതിനിധ്യം നല്കുകയും ചെയ്യുക, പ്രവാസി പുനരധിവാസ പദ്ധതിക്ക് കേന്ദ്രഗവൺമെന്റ് ധനസഹായം നല്കുക, ആവശ്യമായ പരിശീലന പദ്ധതികൾ ആരംഭിക്കുക, പ്രവാസിദിനമായ ജനുവരി 9 മുഴുവൻ പ്രവാസികൾക്കും അവർ അധിവസിക്കുന്ന രാജ്യങ്ങളിലെ എംബസിയുമായി സംവദിക്കാനുള്ള ദിനമാക്കി മാറ്റുക, സൗദി കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാനമായ ദമാമിൽ ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് സ്ഥാപിക്കുക, സൗദി എംബസ്സിയുടെ കോൺസുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കാൻ ശ്രമം നടത്തുക, പ്രവിശ്യയിലെ ഇന്ത്യൻ പൗരൻമാരുടെ തൊഴിൽ പരമായ നിയമ പ്രശ്നങ്ങളിലും, മറ്റും സഹായം നല്കുന്നതിനായി എംബസ്സി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുക, നിയമ പ്രശ്നങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരമാർക്ക് സ്വദേശികളായ വക്കീൽമാരുടെ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള നടപടി എംബസ്സി സ്വീകരിക്കുക, ഇന്ത്യയിൽ നിന്നുള്ള എല്ലാ റിക്രൂട്ട്മെന്റിനും എംബസ്സിയുടെ എൻഒസി നിർബന്ധമാക്കുക, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മേനേജ് കമ്മറ്റി അംഗങ്ങളെയും, ചെയർമാനെയും തെരഞ്ഞെടുക്കുന്നതിൽ നിലവിലുള്ള നോമിനേഷൻ രീതി നിർത്തലാക്കി മുൻവർഷങ്ങളിലേത് പോലെ രക്ഷിതാക്കൾക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുവാനുള്ള അവസരം നൽകുക.