ബംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് എബിപി ന്യൂസ്–- സി വോട്ടർ സർവേ. 224 അംഗ നിയമസഭയിൽ ബിജെപി 73–-85 സീറ്റിൽ ഒതുങ്ങും. 110–-122 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവേ പറയുന്നു. ജെഡിഎസ് 21–-29 സീറ്റുമായി നിർണായകമാകും. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
കോൺഗ്രസിന് 40.2 ശതമാനവും ബിജെപിക്ക് 36ഉം ജെഡിഎസിന് 16.1 ശതമാനവും വോട്ട് വിഹിതം ലഭിക്കും. 32 സീറ്റുള്ള ഗ്രേറ്റർ ബംഗളൂരുവിൽ കോൺഗ്രസ് മേധാവിത്വം പ്രവചിക്കുന്നു. ഓൾഡ് മൈസൂരു മേഖലയിൽ ബിജെപി വോട്ട് വിഹിതം ഉയർത്തും. എന്നാൽ, ജെഎഡിഎസിന് സ്വാധീനമുള്ള മേഖലയിൽ വോട്ട് വിഭജിക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പുഫലം കോൺഗ്രസിന് അനുകൂലമാകുമെന്നും സർവേയിൽ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം അവസാനിക്കും. പത്തിനാണ് വോട്ടെടുപ്പ്. 13നു ഫലം പ്രഖ്യാപിക്കും.















