ന്യൂഡൽഹി
ആരോപണ വിധേയനായ ബിജെപി എംപി ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതികളിൽ റിട്ട. സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച. ഞായർ സമരവേദിയിലെത്തിയ നേതാക്കൾ താരങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ച ഗുസ്തി സമരത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും. പതിനൊന്ന് മുതൽ 18വരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും ബ്രിജ് ഭൂഷന്റെ കോലം കത്തിക്കുമെന്നും ഹന്നൻ മൊള്ള പ്രഖ്യാപിച്ചു. കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്ത്, പി കൃഷ്ണപ്രസാദ്, ദർശൻ പാൽ, യുധ്ബീർസിങ്, ഇന്ദർജീത് സിങ് തുടങ്ങിയവരും സംസാരിച്ചു.















