കാലിഫോർണിയ
ഇന്ത്യൻ അത്ലറ്റിക്സിന് അഭിമാനദിവസം. മൂന്ന് ഇന്ത്യൻ താരങ്ങൾ ദേശീയ റെക്കോഡ് തിരുത്തി. ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേലും 5000 മീറ്ററിൽ അവിനാഷ് സാബ്ലെയും ഇതേയിനത്തിലെ വനിതാ വിഭാഗത്തിൽ പാരുൾ ചൗധരിയുമാണ് റെക്കോഡിട്ടത്. ഹവാനയിൽ നടന്ന മീറ്റിൽ 17.37 മീറ്റർ ചാടിയാണ് പ്രവീൺ ചിത്രവേലിന്റെ നേട്ടം. 2016ൽ രഞ്ജിത് മഹേശ്വരി കുറിച്ച 17.30 മീറ്ററാണ് തിരുത്തിയത്. ഇതോടെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും പ്രവീൺ യോഗ്യത നേടി.
കാലിഫോർണിയയിൽ നടന്ന ലോ അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിലാണ് അവിനാഷിന്റെയും പാരുളിന്റെയും നേട്ടം. അവിനാഷ് സ്വന്തം റെക്കോഡ് തിരുത്തി, 13:19.30. 12–-ാംസ്ഥാനത്താണ് പൂർത്തിയാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവ് പാരുൾ, പ്രീജ ശ്രീധരന്റെ 12 വർഷം പഴക്കമുള്ള റെക്കോഡ് മായ്ച്ചു. 15:10.35 സമയത്തിലാണ് ദൂരം പൂർത്തിയാക്കിയത്. ഒമ്പതാംസ്ഥാനാണ് ലഭിച്ചത്.