ദോഹ
പുതിയ സീസൺ ജയത്തോടെ തുടങ്ങാനായതിൽ സന്തോഷമെന്ന് ഇന്ത്യയുടെ ജാവലിൻത്രോ സൂപ്പർതാരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിൽ ചാമ്പ്യനായശേഷമായിരുന്നു പ്രതികരണം. 88.67 മീറ്റർ എറിഞ്ഞാണ് നേട്ടം.
‘കടുത്ത പോരാട്ടത്തിലാണ് ജയിക്കാനായത്. അതിൽ സന്തോഷം. ഇതൊരു മികച്ച തുടക്കമാണ്. സീസണിൽ ശാരീരികക്ഷമത നിലനിർത്തുകയും സ്ഥിരത പുലർത്തുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ചാമ്പ്യൻഷിപ്പിൽ ഇതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാനാകും’–- നീരജ് പറഞ്ഞു.
സീസണിൽ 90 മീറ്റർ മറികടക്കാനുള്ള ലക്ഷ്യത്തിലാണ് നീരജ്. ജൂൺ 27ന് ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിലാണ് ഒളിമ്പിക് ചാമ്പ്യന്റെ അടുത്ത പോരാട്ടം. നിലവിൽ തുർക്കിയിലെ അന്റാലിയയിലാണ് പരിശീലനം.