പാരിസ്
ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിൽ സഹതാരങ്ങളോട് മാപ്പ് പറഞ്ഞ് പിഎസ്ജി താരം ലയണൽ മെസി. ‘ഞാൻ എന്റെ സഹതാരങ്ങളോട് മാപ്പ് ചോദിക്കുന്നു. സാധാരണ ഗതിയിൽ ഒരു കളി കഴിഞ്ഞാൽ അവധി ലഭിക്കാറാണ് പതിവ്. ഈ യാത്ര നേരത്തെ തീരുമാനിച്ചതാണ്. അതിനാൽ റദ്ദാക്കാനായില്ല. മുമ്പ് ഒരു തവണ റദ്ദാക്കിയതാണ്’– മെസി പറഞ്ഞു. രണ്ടാഴ്ചത്തേക്ക് മെസിക്ക് വിലക്കുണ്ട്. അതിനിടെ മെസിയെ വിലക്കിയതിൽ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫ് ഗാൾട്ടിയെർ പറഞ്ഞു.