വാഷിങ്ടണ്‍
ലോകത്താദ്യമായി അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്-ക ശസ്ത്രക്രിയ നടത്തി. തലച്ചോറിലെ രക്തക്കുഴലുകളുടെ തകരാറ് (വീനസ് ഓഫ് ഗാലന് മാല്‍ഫോര്‍മേഷന്‍) പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ.
കുഞ്ഞിന്റെ തലച്ചോറില്‍നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തക്കുഴല്‍ ശരിയായി വികസിക്കാത്തതായിരുന്നു രോഗ കാരണം. അള്‍ട്രാ സൗണ്ട് പരിശോധനയിലാണ് തകരാറ് കണ്ടെത്തിയത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് 34 ആഴ്ചയായപ്പോള് ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.