തിരുവനന്തപുരം
അബുദാബി ഇൻവെസ്റ്റ്മീറ്റിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ യാത്രതടഞ്ഞ കേന്ദ്ര നടപടിയിലൂടെ കേരളത്തിന് നഷ്ടമായത് വൻ നിക്ഷേപ പദ്ധതികൾ. യുഎഇ വാണിജ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചത്. നിക്ഷേപ സംഗമത്തിൽ കേരളത്തിന്റെ പവലിയനുമുണ്ട്. വിവിധ സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നു.
മുഖ്യമന്ത്രി നേരിട്ടെത്തി ചർച്ച നടത്തുന്നതിലൂടെ വ്യവസായികളെ വലിയ തോതിൽ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമായിരുന്നു. സർക്കാരിന്റെ നിക്ഷേപ സൗഹൃദ നിലപാടുകളെ സംരംഭകരും നിക്ഷേപകരും പ്രതീക്ഷയോടെയാണ് കാണുന്നത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നിക്ഷേപങ്ങൾ കേരളത്തിലെത്തിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമല്ലാതെ മറ്റൊന്നുമില്ല.
പ്രളയകാലത്തും യുഎഇ സർക്കാരിന്റെ സഹായം സ്വീകരിക്കുന്നത് തടയാൻ കേന്ദ്രം മുന്നിട്ടിറങ്ങിയിരുന്നു. കേരളത്തോടുള്ള പകവീട്ടലിന്റെ തുടർച്ചയായാണ് അനുമതി നിഷേധിച്ചത്.