ന്യൂഡല്‍ഹി> ഗുജറാത്ത് മാനനഷ്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി റാഞ്ചി കോടതി തള്ളി. അഭിഭാഷകനായ പ്രദീപ് മോദിയാണ് രാഹുലിനെതിരെ റാഞ്ചി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി മോദി പരാമര്‍ശം നടത്തിയതിന് പിന്നാലെയായിരുന്നു ഹര്‍ജി. രാഹുലിനെതിരെ മൂന്ന് മാനനഷ്ടക്കേസുകളാണ് ഝാര്‍ഖണ്ഡില്‍ നിലവിലുള്ളത്. ഇതില്‍ ഒരെണ്ണം ചായിബാസയിലും രണ്ടെണ്ണം റാഞ്ചിയിലുമാണ്.
2019ല്‍ കര്‍ണ്ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.ഇതേ പരാമര്‍ശത്തിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയിരുന്നു.നീരവ് മോദി, ലളിത മോദി, നരേന്ദ്ര മോദി ഇവര്‍ക്കെല്ലാവര്‍ക്കും ഒരേ പോലെ മോദിയെന്ന പേര് എങ്ങനെ ലഭിച്ചുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശം.