തൃശൂർ> എഐ കാമറ വിവാദത്തിൽ പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ബിനാമിയുടെ പേര് മറച്ചുവച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരേന്ദ്രന്റെ നിലപാടുതന്നെ വൈസ് പ്രസിഡന്റും ആവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകർ ശാഠ്യം പിടിക്കരുത്.
സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ തൃപ്തിയില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. പരസ്പര സഹായ സഹകരണ മുന്നണിപോലെയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്, പ്രതിപക്ഷ നേതാവാകട്ടെ ഉപമുഖ്യമന്ത്രിയെപോലെയും. മുഖ്യമന്ത്രിക്ക് ബോൺവിറ്റ നൽകുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്യുന്നതെന്നും ശോഭ പറഞ്ഞു.