Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബിൽക്കിസ്‌ ബാനു കേസ്‌: രേഖ നൽകാമെന്ന് ഗുജറാത്ത്‌

by News Desk
May 3, 2023
in INDIA
0
ബിൽക്കിസ്‌-ബാനു-കേസ്‌:-രേഖ-നൽകാമെന്ന്-ഗുജറാത്ത്‌
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ബിൽക്കിസ് ബാനു കേസിൽ മലക്കംമറിഞ്ഞ് ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും. ഗർഭിണിയായിരുന്ന ബിൽക്കിസിനെ ഗുജറാത്ത് വംശഹത്യക്കിടെ ബലാത്സംഗം ചെയ്ത 11 കുറ്റവാളികളെ ജയിലിൽനിന്ന് മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തേ, രേഖകൾ ഹാജരാക്കാൻ കേന്ദ്ര, ഗുജറാത്ത് സർക്കാരുകൾ വിസമ്മതിച്ചിരുന്നു. രേഖകൾ ഹാജരാക്കണമെന്ന നിർദേശത്തിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ നീക്കമുണ്ടെന്നും കോടതിയെ അറിയിച്ചു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അതില്ലാതെ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ മലക്കംമറിച്ചിൽ.

കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ ശുപാർശയും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ അംഗീകാരവും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. തുടർന്ന്, കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ, വേനലവധിക്കുശേഷം ജൂലൈയിൽ മാത്രമേ അന്തിമവാദം കേൾക്കൽ ഉണ്ടാകുള്ളൂവെന്ന് ഉറപ്പായി. ഇപ്പോൾ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ് ജൂണിൽ വിരമിക്കും. അതിനാൽ, പുതിയ ബെഞ്ചാകും കേസിൽ അന്തിമവാദം കേൾക്കുന്നത്.

തുറന്നടിച്ച് ജസ്റ്റിസ് കെ എം ജോസഫ്

ബിൽക്കിസ് ബാനു തന്റെ ബെഞ്ച് പരിഗണിക്കുന്നത് തടയാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് തുറന്നടിച്ചു. ‘എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്നത് പകൽപോലെ വ്യക്തമാണ്. ഞാൻ ജൂൺ 16ന് വിരമിക്കും. മെയ് 19നാണ് എന്റെ അവസാന പ്രവൃത്തിദിനം. എന്റെ ബെഞ്ച് ഈ കേസ് കേൾക്കരുതെന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ട്. കേസ് ജയിക്കുന്നതും തോക്കുന്നതും ഒക്കെ സ്വാഭാവികമാണ്. എന്നാൽ, അതിന്റെ പേരിൽ സ്വന്തം കർത്തവ്യങ്ങൾ വിസ്മരിക്കരുത് ’- ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.

കുറ്റവാളികളെ വെറുതെവിട്ട നടപടിയെ ജസ്റ്റിസ് കെ എം ജോസഫിന്റെ ബെഞ്ച് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ബിൽക്കിസ് ബാനുവിന് സംഭവിച്ചത് നാളെ മറ്റാർക്കും സംഭവിക്കാമെന്നും നിരീക്ഷിച്ചിരുന്നു. ബിൽക്കിസ് ബാനുവിനുവേണ്ടി ഹാജരായ അഭിഭാഷകർ അവധിക്കാലത്ത് ഈ ബെഞ്ചുതന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റർ ജനറൽ ശക്തമായി എതിർത്തു.

Previous Post

ബജ്‌റംഗദളിനെ നിരോധിക്കുമെന്ന്‌ കോൺഗ്രസ്‌; ഏക സിവിൽ കോഡ്‌ വാ​ഗ്ദാനവുമായി ബിജെപി

Next Post

അടുത്ത പൂരം ഏപ്രിൽ 19ന്‌: തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
അടുത്ത-പൂരം-ഏപ്രിൽ-19ന്‌:-തൃശൂർ-പൂരം-ഉപചാരംചൊല്ലി-പിരിഞ്ഞു

അടുത്ത പൂരം ഏപ്രിൽ 19ന്‌: തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.