ന്യൂഡൽഹി > അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്ക് ഇടക്കാല സ്റ്റേ ഇല്ല. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രച്ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത്. ഇതോടെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കു അയോഗ്യത തുടരും.
രാഹുൽ ഗാന്ധിയുടെ ഹർജിയിൽ വിശദമായ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇടാൻ തയ്യാറായില്ല. വേനലവധിക്കുശേഷം, ജൂണിൽ വിധിപ്രഖ്യാപനം നടത്താമെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമന്ത് പ്രച്ച്ഛക് കേസ് മാറ്റിവെക്കുകയായിരുന്നു. വേനലവധി പ്രമാണിച്ചു മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക.















