ദുബായ്> മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ആദ്യ സൂര്യകാന്തി പഠനോത്സവം കുട്ടികൾക്ക് അറിവുകളെ വാക്കുകളായി പകർത്തുന്ന ഉത്സവമായിമാറി. ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 9.30 മുതൽ റാഷീദിയ ‘നക്ഷത്രക്കൂട്ടം’ പഠനകേന്ദ്രത്തിൽ നടന്ന പഠനോത്സവം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പഠനോത്സവമെന്നാൽ കേവലം പരീക്ഷയല്ലെന്നും ഇതുവരെയുള്ള പരിശീലനത്തിലൂടെ കുട്ടികൾ ആർജ്ജിച്ച ഭാഷാപ്രാവീണ്യം സംബന്ധിച്ച് അവർക്കുതന്നെയും തിരിച്ചറിയാനുള്ള ലളിതമായ പരിശോധനയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മലയാളം മിഷൻ പഠനത്തിലൂടെ ഭാഷയെ മാത്രമല്ല, നമ്മുടെ നാടിന്റെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത തനിമകൾ കൂടിയാണ് പരിചയപ്പെടാൻ കഴിഞ്ഞതെന്ന് വിദ്യാർത്ഥി പ്രതിനിധി നിയ സൂസൻ ചൂണ്ടിക്കാട്ടി. ദുബായ് ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷയായി. ചെയർമാൻ ദിലിപ് സി എൻ എൻ, സെക്രട്ടറി പ്രദീപ് തോപ്പിൽ, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, രക്ഷിതാക്കളുടെ പ്രതിനിധിയായി സരിത ,അക്കാദമിക് കോർഡിനേറ്റർ സ്വപ്ന സജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
ജോയിന്റ് കൺവീനർ റിംന അമീർ, പ്രഥമ കൺവീനർ കെ വി സജീവൻ, ഫിനാൻസ് കോർഡിനേറ്റർ അഷ്റഫ്, അധ്യാപകരായ എൻസി ബിജു, സജി ദേവ്, റുഖിയ, അസ്രീദ് , അഭിലാഷ് നജീബ് ,എന്നിവർ പഠനോത്സവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗം ബിന്റു മത്തായി നന്ദി രേഖപ്പെടുത്തി.