അസ്താന (കസാഖ്സ്ഥാൻ)
ലോക ചെസ് ചാമ്പ്യനെ നിശ്ചയിക്കാൻ ഇന്ന് ടൈബ്രേക്കർ നടക്കും. അവസാന ഗെയിം സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ്. ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനും റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നിപോംനിഷിക്കും ഏഴ് പോയിന്റ് ലഭിച്ചു. ജേതാവാകാൻ ഏഴര പോയിന്റ് വേണ്ടിയിരുന്നു.
പതിനാലാം ഗെയിം 86 നീക്കത്തിലാണ് സമനിലയായത്. കളി ആറ് മണിക്കൂറും 35 മിനിറ്റും നീണ്ടു. ഇത്തവണത്തെ ദൈർഘ്യമേറിയ മത്സരമാണിത്.