തിരുവനന്തപുരം> കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) പ്രഥമ മാധ്യമ അവാർഡ് ദേശാഭിമാനി പാലക്കാട് ന്യൂസ് എഡിറ്റർ പി വി ജീജോയ്ക്ക്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മെയ് ഒന്നിന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ് സമ്മാനിക്കും.