അഹമ്മദാബാദ്
ആരാധകർക്ക് റൺവിരുന്ന് ഒരുക്കി ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് ജയം. മുംബൈ ഇന്ത്യൻസിനെ 55 റണ്ണിന് തോൽപ്പിച്ചു.
സ്കോർ: ഗുജറാത്ത് 5–-207, മുംബൈ 9–-152
വിജയത്തിനായി പന്തടിക്കാൻ മുംബൈയ്ക്കായില്ല. രോഹിത് ശർമ (2), ഇഷാൻ കിഷൻ (13) എന്നിവർ മങ്ങിയപ്പോൾ സൂര്യകുമാറിനും (23) വലിയ സ്കോർ നേടാനായില്ല. 40 റണ്ണടിച്ച നേഹൽ വധേരയാണ് ടോപ് സ്കോറർ. അഫ്ഗാൻ സ്പിന്നർ നൂർ മുഹമ്മദ് ഗുജറാത്തിനായി മൂന്ന് വിക്കറ്റെടുത്തു.
ഗുജറാത്തിനായി ഓപ്പണർ ശുഭ്മാൻ ഗിൽ (34 പന്തിൽ 56) തിളങ്ങി. ആറ് പന്തിൽ മൂന്ന് സിക്സറിന്റെ അകമ്പടിയോടെ 22 റണ്ണടിച്ച് രാഹുൽ ടെവാട്ടിയയും ആറ് സിക്സറും രണ്ട് ഫോറുമടക്കം 22 പന്തിൽ 46 റണ്ണുമായി മില്ലറും മൂന്നുവീതം സിക്സറും ഫോറും പറത്തി അഭിനവ് മനോഹറും സ്കോർ ഉയർത്തി.