വാഷിങ്ടൺ
അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ഊഴത്തിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം 2024ലെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ തുടങ്ങിയത്.
സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിൽ ഊന്നിയായിരുന്നു പ്രചാരണത്തിന്റെ തുടക്കം. ഗർഭഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹ്യസുരക്ഷ എന്നിവയ്ക്കാകും പ്രചാരണത്തിൽ ഊന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ തീവ്രവാദത്തിനെതിരായ പോരാട്ടമാണ് 2024ൽ നടക്കാൻ പോകുന്നതെന്നും എൺപതുകാരനായ ബൈഡൻ അവകാശപ്പെട്ടു.