ഷൊർണൂർ> വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചതിനെതിരെ ഷൊർണൂർ ആർപിഎഫ് കേസെടുത്തു. മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കൽ, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്ത്.
ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ബോഗികളിൽ 50 ഓളം പോസ്റ്ററുകൾ പതിച്ചത്. പ്രവർത്തകർ പോസ്റ്റർ പതിക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ എംപിയും മറ്റ് നേതാക്കളും ഷൊർണൂർ സ്റ്റേഷനിൽ ഉണ്ടായിരുന്നു.