തിരുവനന്തപുരം> സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി. ചൊവ്വാഴ്ച കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മഴ ലഭിച്ചു. അടുത്ത മൂന്നു നാലു ദിവസം കൂടുതൽ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശനിവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ബുധൻ പത്തനംതിട്ട, എറണാകുളം ജില്ലകളിലും വ്യാഴം എറണാകുളം ജില്ലയിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.