ന്യൂഡൽഹി> അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആനയെ പിടികൂടി കോടനാട്ടേക്ക് മാറ്റണമെന്നും വിദഗ്ധസമിതി ശുപാർശകൾ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചുള്ള ഹർജികളാണ് തള്ളിയത്.
എന്നാൽ, സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിലും തങ്ങൾ ഇടപെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വകാര്യവ്യക്തികളുടെ ഹർജികളും തള്ളി. അഭിഭാഷകരായ വിഷ്ണുപ്രസാദ്, വി കെ ബിജു എന്നിവരാണ് ഹർജിക്കാർക്കായി ഹാജരായത്. മൃഗസ്നേഹികളുടെ കൂട്ടായ്മയ്ക്കായി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷും ഹാജരായി.