ന്യൂഡൽഹി> രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്ച രാഹുൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്ന ഹൈക്കോടതി പറഞ്ഞു. അടുത്തമാസം 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
രാഹുൽ ഗാന്ധി കർണാടകത്തിലെ ബെല്ലാരിയിൽ നടത്തിയ മോദി പരാമർശത്തിനെതിരേ രാജ്യസഭാ എംപി സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.