കീവ്
യുദ്ധാരംഭത്തിനുശേഷം ആദ്യമായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് ഉക്രയ്നിൽ. കീവിലെത്തിയ അദ്ദേഹം ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഉക്രയ്ന്റെ ഭാവി നാറ്റോയിലാണെന്നും അംഗത്വം ഉറപ്പാക്കാൻ ആവശ്യമായ സഹായം നൽകുമെന്നും സ്റ്റോൾട്ടെൻബർഗ് പറഞ്ഞു. റഷ്യയെ ചെറുക്കാൻ ആവശ്യമായ സൈനിക സഹായം വാഗ്ദാനംചെയ്ത അദ്ദേഹം സെലൻസ്കിയെ ജൂലൈയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലേക്കും ക്ഷണിച്ചു. ഉക്രയ്നെ ഉടൻ സഖ്യത്തിൽ അംഗമാക്കണമെന്ന ആവശ്യം സെലൻസ്കി ആവർത്തിച്ചു.
നാറ്റോ മേധാവിയുടെ സന്ദർശനത്തിൽ റഷ്യ വിയോജിപ്പ് രേഖപ്പെടുത്തി. ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കാനുള്ള നീക്കമാണ് യുദ്ധത്തിൽ കലാശിച്ചതെന്നും ഓർമിപ്പിച്ചു.