അഹമ്മദാബാദ്> 2002 ഗുജറാത്ത് കലാപത്തിലെ നരോദ ഗാം കൂട്ടക്കൊല കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്.അഹമ്മദബാദ് സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി.11പേരാണ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.
ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ മായ കൊട്നാനി, ബജ്റംഗ് ദള്‍ നേതാവ് ബാബു ബദജ്റംഗി എന്നിവര്‍ ഉള്‍പ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ 18പേര് വിചാരണ കാലയളവില്‍ മരിച്ചു.
ഗോദ്ര ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നരോദയില്‍ ആക്രമണം നടന്നത്