ഐക്യരാഷ്ട്ര കേന്ദ്രം
മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന. തങ്ങളുടെ ഏജൻസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഫ്ഗാൻ വനിതകൾക്ക് താലിബാൻ ഇടക്കാല സർക്കാർ പ്രവർത്തനാനുമതി നൽകാത്തതാണ് കാരണം. ഇങ്ങനെ പിന്മാറേണ്ടി വന്നാൽ അത് ഹൃദയഭേദകമായ തീരുമാനമാകുമെന്നും യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അഷിം സ്റ്റെയ്നർ പറഞ്ഞു. സ്ത്രീകളെ കൂടുതലായി ജോലി ചെയ്യാൻ അനുവദിക്കാതെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ശക്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.