കോഴിക്കോട്> പൈതൃക ടൂറിസം പദ്ധതിയില്‍ 1.25 കോടി രൂപ ചിലവഴിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിന്റെ നവീകരണം നടപ്പിലാക്കിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും പ്രതീകമായ തളി മഹാ ശിവക്ഷേത്രം ഉത്സവത്തില്‍ പങ്കുകൊണ്ടു. ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം എന്ന നിലയില്‍ കേരളാ ടൂറിസം വകുപ്പ് ഇവിടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
ക്ഷേത്രക്കുളത്തില്‍ സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമാകുന്ന രീതിയില്‍ കല്മണ്ഡപത്തോടുകൂടി ഒരു ഫൗണ്ടെയ്ന് സ്ഥാപിക്കുന്നതിന് 1.55 കോടി രൂപ ചിലവഴിക്കാന്‍ കേരളാ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു