മഹാരാഷ്ട്ര > ബിജെപിയില് ചേരുമെന്നുള്ള ആരോപണങ്ങള് നിഷേധിച്ച് എന്സിപി നേതാവ് അജിത് പവാര്. ബിജെപിയുമായി പവാര് സഖ്യമുണ്ടാക്കുന്നു എന്ന തരത്തിലുള്ള വാര്ത്തകള് പുറത്തുവന്നിരുന്നു. ഇതേ തുടര്ന്നാണ് പ്രതികരണം.
താന് എന്നും എന്സിപിയില് തന്നെ ആയിരിക്കുമെന്നും പാര്ടിയില് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള് വിജയിക്കില്ലെന്നും പവാര് പറഞ്ഞു. ആരോപണങ്ങള് എല്ലാം അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണകള് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പവാര് കൂട്ടിച്ചേര്ത്തു.
അജിത് പവാര് ബിജെപിയിലേക്ക് പോകുന്നെന്നും ബിജെപി പവാറിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നുമുള്പ്പെടെയുള്ള വാര്ത്തകള് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പവാറിന്റെ പ്രതികരണം. എന്സിപിയിലെ നാല്പതോളം എംഎല്എമാരും പവാറിനൊപ്പം പോകുമെന്നും പ്രചാരണമുണ്ടായിരുന്നു.
അഭ്യൂഹങ്ങള് നിഷേധിച്ച് മുതിര്ന്ന നേതാവ് ശരത് പവാറും രംഗത്തെത്തി.















