കാലുമാറ്റ രാഷ്ട്രീയത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട പാർടി കോൺഗ്രസാണ്. മുൻ മുഖ്യമന്ത്രിമാരും മുൻ പിസിസി അധ്യക്ഷന്മാരും എംപിമാരും എംഎൽഎമാരുമടക്കം മുന്നൂറോളം നേതാക്കളാണ് ബിജെപിയിലെത്തിയത്. കർണാടകത്തിൽ പക്ഷേ ഇപ്പോൾ തിരിച്ചാണ് ഒഴുക്ക്. സീറ്റ് ലഭിക്കാത്തതാണ് പ്രധാനപ്രശ്നം. അധികാരമാണ് കോൺഗ്രസിനെപ്പോലെ ബിജെപി നേതാക്കൾക്കും വലുതെന്ന് ഇത് വ്യക്തമാക്കുന്നു. ഫലത്തിൽ ഇരുപാർട്ടികളും തമ്മിൽ വേർതിരിവില്ലാത്ത സ്ഥിതിയിലായി.
ജഗദീഷ് ഷെട്ടാർ
കർണാടക മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. മുതിർന്ന നേതാവായ ഷെട്ടാർ കർണാടകത്തിൽ ലിംഗായത്ത് സമുദായത്തിൽ വലിയ സ്വാധീനമുണ്ട്.
ലക്ഷ്മൺ
സാവദി
യെദ്യൂരപ്പ സർക്കാരിൽ ഉപമുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായിരുന്നു. ലിംഗായത്ത് സമുദായത്തിൽപ്പെട്ട സാവദി 2004 മുതൽ മൂന്നുതവണ എംഎൽഎയായി. എംഎൽസിയായിരിക്കെ രാജിവച്ച് കോൺഗ്രസിൽ.
മോഹൻ ലിംബികൈ
യെദ്യൂരപ്പയുടെ അടുത്ത അനുയായിയും മുൻ എംഎൽസിയും. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ നിയമ ഉപദേഷ്ടാവായും പ്രവർത്തിച്ചു.
മനോഹർ ഐനാപൂർ
മുൻ എംഎൽഎ. ഭംജാര സമുദായത്തിൽ വലിയ സ്വാധീനമുള്ള നേതാവ്.
ജി എൻ നജുന്ദസ്വാമി
മുൻ കൊല്ലേഗൽ എംഎൽഎയും ബിജെപി കർണാടക എസ്സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.