ബര്‍ലിന്‍
അവശേഷിച്ചിരുന്ന മൂന്ന് ആണവനിലയംകൂടി അടച്ചുപൂട്ടി ജർമനി. എംസ്ലാൻഡ്, ഇസാർ 2, നെക്കാർവെസ്റ്റൈം എന്നീ മൂന്ന് മൂന്ന് നിലയങ്ങളാണ് പൂട്ടിയത്. 2002 മുതൽ ഘട്ടംഘട്ടമായി ആണവോർജം നിര്‍ത്തലാക്കാന്‍ ജർമനിയിൽ പദ്ധതിയിട്ടിരുന്നു.
ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിനുശേഷം തീരുമാനം വേഗത്തിലാക്കി. മുപ്പതിലേറെ നിലയങ്ങളാണ് ജർമനിയിലാകെ അടച്ചുപൂട്ടിയത്. കൽക്കരിനിലയങ്ങൾ 2038ഓടെ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 1970മുതൽ തന്നെ ഇവിടെ ശക്തമായ ആണവവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിരുന്നു.