തിരുവനന്തപുരം> കുറെ കാലത്തിന് ശേഷം വന്ദേ ഭാരത്ത് പോലൊരു ട്രെയിന്‍ കേരളത്തിന് ലഭിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാല്‍ വന്ദേ ഭാരത് സില്‍വര്‍ ലൈനു പകരമാണോ, അല്ല. ഒരു പുതിയ ട്രെയിന്‍ വന്നതില്‍ സന്തോഷിക്കുന്നവര്ക്കൊപ്പമാണ് നാമെല്ലാം. എന്നാല്‍ കൃത്രിമമായി സന്തോഷം പടര്ത്തുന്നവര്ക്കൊപ്പമല്ല നാം- മന്ത്രി പറഞ്ഞു
എല്ലാ പ്രശ്നവും തീര്‍ന്നു എന്ന് പറയുന്നവര്ക്കൊപ്പമല്ല നാം. നിലവിലെ സ്ഥിതിയില്‍ ജനശതാബ്ദിയുടേയും രാജധാനിയുടേയും വേഗത്തില്‍ മാത്രമെ വന്ദേ ഭാരതിന് പോകാനാകു. കേരളത്തിലെ ആകെ 626 വളവുകള്‍ നികത്തിയാലെ 160 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കു. അതിന് തന്നെ അഞ്ച് പത്ത് വര്‍ഷം എടുക്കും.
എന്നാല്‍ സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവെട്ടാണ് സഞ്ചരിക്കുന്നത്. 3 മിനിറ്റിനിടയില് ഒരു ട്രെയിന്‍ എന്ന നിലയില്‍ സില്‍വര്‍ ലൈനെ മാറ്റാനാകുമെന്നും റിയാസ് പറഞ്ഞു