കാഞ്ഞങ്ങാട് > ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കുഴൽപണം പിടികൂടി. പുഞ്ചാവി നാലുപുരപ്പാട്ടിൽ ഹാരിസ് (39) ആണ് 67 ലക്ഷം രൂപയുമായി പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കല്ലുരാവി നടത്തിയ പരിശോധനയിൽ ആണ് കുഴൽപണം പിടികൂടിയത്. പൊലീസ് സംഘത്തിൽ സിപിഓമാരായ ജ്യോതിഷ്, മനു, എന്നിവർ ഉണ്ടായിരുന്നു.